Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayodhya Ram Temple

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ൽ കോ​ടി​ക​ളു​ടെ സം​ഭാ​വ​ന-​ഭൂ​മി ത​ട്ടി​പ്പ്: പ്ര​ധാ​ന​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി; ഭ​ര​ണ​ച്ചു​മ​ത​ല ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​ന്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ കോ​ടി​ക​ളു​ടെ സം​ഭാ​വ​ന ത​ട്ടി​പ്പി​ലും ഭൂ​മി ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ടി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റി​പ്പോ​ർ​ട്ട് തേ​ടി. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റി. വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ന്‍റെ ദൈ​നം​ദി​ന ഭ​ര​ണ ചു​മ​ത​ല ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ശ​ശാ​ങ്ക് ത്രി​പാ​ഠി ഏ​റ്റെ​ടു​ത്തു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ, പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ന്ന 40 ജീ​വ​ന​ക്കാ​രെ ട്ര​സ്റ്റ് ചു​മ​ത​ല​ക​ളി​ൽ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​നി​ർ​ത്തി​യി​ട്ടു​ണ്ട്. വ​ൻ ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ണി​ക്ക എ​ണ്ണു​ന്ന രീ​തി​യി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​നി മു​ത​ൽ മേ​ശ​പ്പു​റ​ത്ത് വെ​ച്ച് പ​ണം എ​ണ്ണാ​ൻ പാ​ടി​ല്ലെ​ന്നും, ത​റ​യി​ൽ പ​ര​വ​താ​നി വി​രി​ച്ച് അ​തി​ലി​രു​ന്ന് മാ​ത്ര​മേ പ​ണം എ​ണ്ണാ​വൂ എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്ന് പ​ണം മാ​റ്റു​മ്പോ​ഴും എ​ണ്ണു​മ്പോ​ഴും വീ​ഡി​യോ ചി​ത്രീ​ക​ര​ണം നി​ർ​ബ​ന്ധ​മാ​ക്കി.

ഇ​തി​നാ​യി പ​ണം എ​ണ്ണു​ന്ന മു​റി​യി​ൽ കൂ​ടു​ത​ൽ സ്റ്റോ​റേ​ജ് ക​പ്പാ​സി​റ്റി​യു​ള്ള ആ​റ് പു​തി​യ സി​സി​ടി​വി ക്യാ​മ​റ​ക​ൾ കൂ​ടി സ്ഥാ​പി​ച്ചു. അ​തേ​സ​മ​യം, സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ൻ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബെ​ഞ്ച് വി​സ​മ്മ​തി​ച്ചു. യു​പി സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി നി​ല​പാ​ട്.

സം​ഭാ​വ​ന ത​ട്ടി​പ്പി​നൊ​പ്പം വി​പ​ണി വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല​യ്ക്ക് ക്ഷേ​ത്ര ട്ര​സ്റ്റ് ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യ​തി​ലും വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ൽ സ​മ​യം തേ​ടി​യേ​ക്കും. അ​തി​നി​ടെ, ക്ര​മ​ക്കേ​ടു​ക​ൾ മു​ൻ​നി​ർ​ത്തി നി​ല​വി​ലെ ക്ഷേ​ത്ര ട്ര​സ്റ്റ് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​സേ​വ​ക​രു​ടെ സം​ഘ​ട​ന​യാ​യ ധ​ർ​മ​സേ​ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up